മിലാന്‍: ഇറ്റലിയിലെ മിലാനില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയ അതിക്രമം. അക്രമികള്‍ ഇന്ത്യക്കാരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ബിയര്‍ ബോട്ടിലുകള്‍ എറിയുകയും നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയുമായിരുന്നു. ഒക്ടോബര്‍ 17ന് നടന്ന സംഭവം പുറത്തറിയുന്നത് ഇപ്പോഴാണ്.
സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ചുമതലപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ തങ്ങളുടെ ആശങ്ക ഇന്ത്യ ഇറ്റലിയെ അറിയിച്ചതായാണ് സൂചന.
അതേസമയം, ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റിലോണി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിട്ടുണ്ട്