തിരുവനന്തപുരം:സംസ്ഥാനത്ത് ഈ മാസം പതിനഞ്ച് വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു.ഇന്നു ചേര്‍ന്ന് വൈദ്യുതിബോര്‍ഡ് യോഗത്തിലാണ് തീരുമാനം.വൈദ്യുതി നിയന്ത്രണം വേണോ എന്ന് തീരുമാനിക്കാന്‍ ഈ മാസം 15 ന് യോഗം ചേരുമെന്നും കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്ത് ജൂണില്‍ മഴ ലഭിക്കാത്തതിനാല്‍ അണക്കെട്ടുകളിലെ ജലശേഖരത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു.ഇനിയും മഴ ലഭിക്കാതിരുന്നാല്‍ സംസ്ഥാനം വളരെ വലിയ വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരും.