ഡെറാഡൂണ്‍:ഉത്തരാഖണ്ഡില്‍ ബസ് 250 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു.16 പേര്‍ക്ക് പരുക്കേറ്റു.ഋഷികേശ് ഗംഗോത്രി ഹൈവേയിലാണ് ഇന്ന് രാവിലെയായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
തിഹ്രി ജില്ലയിലെ ഹൈവേയില്‍ സുര്യാധര്‍ എന്ന സ്ഥലത്ത് വച്ച് ഉത്തരാഖണ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.ബസ് ഉത്തരകാശിയില്‍ നിന്നും ഹരിദ്വാറിലേക്കു പോവുകയായിരുന്നു.ഹെലികോപ്റ്ററുകളിലാണ് പരിക്കേറ്റവരെ ഋഷികേശിലുള്ള ആശുപത്രിയിലെത്തിച്ചത്.മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.അപകടത്തില്‍ അന്വേഷണം തുടങ്ങി.