വാഹനാപകടത്തിൽ ഗുരുതരമായി ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ രേഖപ്പെടുത്തി .പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമ്മയാണ് ആശുപത്രിയിലെ കേസ് സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് .ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആശുപത്രിയിലെത്തി വാദം കേൾക്കണമെന്നുള്ള ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു .ബി ജെ പി പുറത്താക്കിയ എം എൽ എ കുൽദീപ് സിങ് സെൻഗർ പ്രതിയായ പീഡനകേസ് ദേശീയ ശ്രദ്ധ നേടിയിരുന്നു.പീഡനത്തിനിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും അപായപ്പെടുത്തി കേസ് അട്ടിമറിക്കാനുണ്ടായ ശ്രമങ്ങൾ രാജ്യം ഞെട്ടലോടെയാണ് കണ്ടത് .