ലഖ്നൗ: ഉന്നാവോ പെണ്‍കുട്ടിയുടെ വാഹനാപകടത്തില്‍ പീഡനക്കേസിലെ മുഖ്യപ്രതിയായ എംഎല്‍എ കുല്‍ദീപ്സിംഗ് സെന്‍ഗാറിനെതിരെ എഫ്ഐആര്‍.അപകട ദിവസം പെണ്‍കുട്ടിയുടെ യാത്രാവിവരം സുരക്ഷാ ഉദേ്യാഗസ്ഥര്‍ ചോര്‍ത്തി നല്‍കിയെന്നാണ് എഫ്ഐ ആറില്‍ പറയുന്നത്. പെണ്‍കുട്ടിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അപകടം നടന്ന ദിവസം സുരക്ഷാ ഉദേ്യാഗസ്ഥര്‍ ഒപ്പമുണ്ടായിരുന്നില്ല. കുല്‍ദീപ് സിംഗ് സെംഗാര്‍,ഇയാളുടെ സഹോദരന് എന്നിവര്‍ക്കു പുറമേ 8 പേരെയും ചേര്‍ത്ത് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ മരിച്ചു.പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഒപ്പം സഞ്ചരിച്ചിരുന്ന അഭിഭാഷകനും പരുക്കേറ്റ് ചികില്‍സയിലാണ്.
അപകടത്തില്‍ തുടക്കം മുതല്‍ത്തന്നെ പെണ്‍കുട്ടിയുടെ കുടുംബം കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ ആരോപണമുന്നയിച്ചിരുന്നു. സെന്‍ഗാറിന്റെ കൂട്ടാളികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടിയുടെ സഹോദരേനയും കൊല്ലുമെന്നു പറഞ്ഞതായും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.ജയിലിലാണെങ്കിലും എംഎല്‍എയുടെ കൈയ്യില്‍ ഫോണുണ്ടെന്നും ഇയാള്‍ തന്നെയാണ് അപകടം ആസൂത്രണം ചെയ്തതെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. സര്‍ക്കാരില്‍ നിന്നും നീതി കിട്ടില്ലെന്നു പറയുന്ന് ബന്ധുക്കള്‍ ലക്നൗവിലെ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുകയാണ്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനിശ്ചിത കാല നിരാഹാരം തുടങ്ങി.