ഉന്നാവ്കേസിൽ പ്രതി സെൻഗാറിന് ജീവപര്യന്തം തടവുശിക്ഷ. ബലാത്സംഗത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ബി ജെ പി മുൻ എം എൽ എ ആയിരുന്നു സെൻഗാർ. ഇരുപത്തിഅഞ്ചു ലക്ഷം രൂപ പീഡനത്തിനിരയായ യുവതിക്ക് സെൻഗാർ നൽകണം. കോടതിയുടെ നർദ്ദേശപ്രകാരം പ്രത്യേക സുരക്ഷയോടെ ഡൽഹിയിൽ കഴിയുകയാണ് യുവതി. ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി പിന്നീട് പോലീസ് സുരക്ഷയിലിരിക്കേ ആക്രമിക്കപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു .ദില്ലി ഏയിംസ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് യുവതി സുഖം പ്രാപിച്ചു വരുന്നതെയുള്ളൂ.പീഡിപ്പിക്കപ്പെട്ട യുവതിയുടെ അച്ഛനെ മർദ്ദിച്ചു കൊന്ന കേസ്,യുവതിയെ വാഹനാപകടത്തിലൂടെ കോല്ലാൻ ശ്രമിച്ച കേസ് എന്നിവയിൽ വിധി വരാനുണ്ട് രണ്ടിലും സെൻഗാറുടെ നില പരുങ്ങലിലാണ്.