കോഴിക്കോട്:ഉമ്മന്‍ചാണ്ടി ലോക്സഭയിലേക്ക് മല്‍സരിക്കുന്നതില്‍ യോജിപ്പില്ലെന്നു കെ.മുരളീധരന് എംഎല്‍എ.ഉമ്മന്‍ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എം എല്‍ എ മാര്‍ക്കും താല്പര്യമില്ലെന്നും മുരളീധരന് കോഴിക്കോട്ട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞിരുന്നു.എഐ സിസിയും ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം തളളിയിരുന്നില്ല.എന്നാല്‍ ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ തുടരുന്നതാണ് നല്ലതെന്നാണ് മുരളീധരന്റെ അഭിപ്രായം.
ലോക്സഭയിലേക്കു മല്‍സരിക്കുന്നതു സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്റും തീരുമാനമെടുക്കട്ടെ എന്നും മുരളീധരന് അഭിപ്രായപ്പെട്ടു.