തൃശ്ശൂര്‍:ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് ഗുരുതര പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. തൃശൂര്‍ മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്.പരമേശ്വരന്റെ ഭാര്യയ്ക്ക് മാനസീകാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു.ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്.പരമേശ്വരന് ഉറങ്ങുന്ന സമയത്ത് രമണി ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരപരുക്കേറ്റ പരമേശ്വരനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പരമേശ്വരന് ഇന്നു രാവിലെ മരിച്ചു.