തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിരാഹാരമിരുന്ന ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ സി കെ പദ്മനാഭന്‍ നിരാഹാര സമരം തുടങ്ങി. സെക്രട്ടേറിയേറ്റിന് മുന്നില്‍ എട്ടുദിവസമായി നിരാഹാരം കിടന്ന എഎന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റിയത്.
കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിരാഹാര സമരം.
എ എന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിച്ചു.സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യമന്ത്രിയെ കണ്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് ബി ജെ പി ആരോപിച്ചു.