എ.ഡി.ജി.പിയുടെ മകളുടെ വാദം പൊളിയുന്നു, ചികിത്സ തേടിയത് ഓട്ടോയിടിച്ചതിന്

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്‌ക്കറുടെ മർദ്ദനത്തിന് ഇരയായെന്ന് കാട്ടി എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ നൽകിയ പരാതി വ്യാജമാണെന്ന് ആശുപത്രി രേഖകൾ. ഗവാസ്‌ക്കർ മർദ്ദിച്ചെന്ന് പരാതി നൽകിയെങ്കിലും ഓട്ടോ റിക്ഷ ഇടിച്ച് പരിക്കേറ്റെന്നാണ് ആശുപത്രിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഗവാസ്‌ക്കറുടെ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തേടി സുധേഷ് കുമാറും മകളും ഹൈക്കോടതിയെ സമീപിക്കുന്നു. മുൻകൂർ ജാമ്യഹർജി ഇന്ന് തന്നെ ബെഞ്ചിന്റെ പരിഗണനയിൽ കൊണ്ടുവരാനാണ് ശ്രമം.

ഗവാസ്കർ ലൈംഗിക ചുവയോടെ സംസാരിക്കുകയും തന്റെ കൈയ്യിൽ കടന്നുപിടിക്കുകയും ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രതിരോധിച്ചതിനിടെയാണ് പരിക്കേറ്റതെന്നായിരുന്നു സുധേഷ് കുമാറിന്റെ മകൾ പരാതി നൽകിയിരുന്നത്. തന്റെ കാലിൽ കൂടി കാർ കയറ്റിയിറക്കിയെന്നും പരാതിയിൽ പറഞ്ഞിരുന് നു. എന്നാൽആശുപത്രിയിൽ ചികിത്സതേടിയ ഇവർ ഓട്ടോ തട്ടി പരിക്കേറ്റെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. മൊഴികളിലെ ഈ വൈരുദ്ധ്യം പുറത്തായതോടെ ഗവാസ്‌ക്കറിനെ കള്ളക്കേസിൽ കുടുക്കാൻ സുധേഷ്‌ കുമാറിന്റെ ശ്രമം കൂടുതൽ വെളിപ്പെട്ടിരിക്കുകയാണ്.