ചെന്നൈ:എം.ഐ.ഷാനവാസ് എംപിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍.ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് അണുബാധയുണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്.ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണറിയുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഇന്നലെ അര്‍ധ രാത്രിയോടെ ആശുപത്രിയിലെത്തിയിരുന്നു.
ഒക്ടോബര്‍ 31-നാണ് കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി ഷാനവാസിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മകള്‍ അമീന ഷാനവാസാണ് അദ്ദേഹത്തിന് കരള്‍ നല്‍കിയത്.ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം അണുബാധയുണ്ടായതോടെയാണ് ആരോഗ്യനില വഷളായയത്.എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.