കൊച്ചി:എറണാകുളത്ത് മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍.മണ്ണൂരിനു സമീപത്ത് പ്ലൈവുഡ് കമ്പനിയില്‍നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്.ഇന്റലിജന്‍സും ആസാം പോലീസും നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.ആസാം സ്വദേശികളായ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.ആസാമില്‍ കൊലപാതക ക്കേസുകളിലടക്കം പ്രതികളാണ്.
ഇതര സംസ്ഥാനത്തൊഴിലാളികള്‍ എന്ന പേരിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. രണ്ടാഴ്ചമുമ്പാണ് ഇവര്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കെത്തിയതെന്ന് പറയപ്പെടുന്നു. ഇന്നലെ രാത്രി പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കമ്പനി വളഞ്ഞാണ് ഇവരെ പിടികൂടിയത്. പ്രതികളെ ആസാം പൊലീസ് എത്തി കൊണ്ടു പോകും.
