കണ്ണൂര്‍:തെരഞ്ഞെടുപ്പില്‍ ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് കാണാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.പിണറായി ആര് സി അമല ബേസിക് യു പി സ്കൂളില്‍ വോട്ടുചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപവും വംശഹത്യയും സംഘടിപ്പിച്ചവര്‍ ഇവിടെവന്നു റോഡ് ഷോ നടത്തി ജനങ്ങള്‍ പാട്ടിലാക്കാം എന്നു കരുതി. രാജ്യത്ത് ബിജെപിയെ നേരിടുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ആകട്ടെ സ്വന്തം പ്രകടന പത്രികയെപ്പറ്റി പോലും ഇവിടെ മിണ്ടിയില്ല. ഈ രണ്ടുകൂട്ടരുടെയും മോഹങ്ങള്‍ നടപ്പില്ല.എല്‍ഡിഎഫ് പ്രശംസനീയമായ വിജയം നേടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവളത്തെ വോട്ടിംഗ് യന്ത്രത്തിനു തകരാര്‍ കണ്ടെത്തിയ പരാതി ശരിയാണ് എന്നാണ് മനസിലാക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി. കൈപ്പത്തിക്ക് വോട്ടിടുമ്പോള്‍ താമര ചിഹ്നം തെളിയുന്നത് അടക്കമുള്ള പരാതികള്‍ വളരെ ഗൗരവമായി തന്നെ എടുക്കണം. വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കോട്ടയത്ത് കുടുംബ സമേതം എത്തി ഉമ്മന്‍ചാണ്ടി വോട്ടു രേഖപ്പെടുത്തി.
വോട്ടിംഗ് മെഷീല്‍ പരാതി കുറെ നാളായി ഉണ്ട്. ബാലറ്റിലേക്ക് തിരിച്ച് പോകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത് ഇത് കൊണ്ട് കൂടിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.