തിരുവനന്തപുരം: സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംഭവത്തില്‍ കാനം വേണ്ടവിധത്തില്‍ പ്രതിഷേധിച്ചില്ലെന്നു വിമര്‍ശനമുയരുന്നതിനിടെയാണ് കാനത്തിന്റെ പ്രതികരണം. മര്‍ദ്ദനം നടന്ന് രണ്ട് മണിക്കൂറിനകം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും കാനം പറഞ്ഞു.
എല്‍ദോ എബ്രഹാമിനും നേതാക്കള്‍ക്കുമെതിരെ നടന്ന പോലീസ് മര്‍ദനത്തെ കാനം രാജേന്ദ്രന് വിമര്‍ശിച്ചു.പോലീസിനെതിരെ എടുത്ത നിലപാടുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും കാനം രാജേന്ദ്രന് പറഞ്ഞു.