കൊച്ചി: സിപിഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം എല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായതായി എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിച്ചു. എംഎല്‍എയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കളക്ടര്‍ എസ് സുഹാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘര്‍ഷം സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചു വരുത്തിയില്ല. എംഎല്‍എയെയും നേതാക്കളെയും തിരിച്ചറിയുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊലീസ് ലാത്തിച്ചാര്‍ജിനിടെ കയ്യിലേറ്റ പരുക്കുമായി ബന്ധപ്പെട്ട് വിശദമായ മെഡിക്കല്‍ രേഖകള്‍ എല്‍ദോ എബ്രഹാം എംഎല്‍എ ജില്ലാ കളക്ടര്‍ക്ക് കൈമാറി. എംഎല്‍യുടെ പരുക്ക് വ്യാജമാണെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.