എസ് ഡി പി ഐ പ്രവർത്തകർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉള്ള പ്രതിഷേധങ്ങളിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തമാക്കാൻ ഇത്തരക്കാർ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തി എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു .നിരവധി മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധ സമരങ്ങൾ പൗരത്വ വിഷയത്തിൽ നടക്കുന്നുണ്ട് ,സമാധാനപരമായ സമരങ്ങളോട് സർക്കാരിന് യോജിപ്പാണ് . മഹല്ല് കമ്മറ്റികൾ നടത്തുന്ന പരിപാടികളിൽ എസ് ഡി പി ഐ നിഴഞ്ഞുകയറ്റം ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .
പ്രതിപക്ഷ ബഹളമുയർന്നപ്പോൾ എസ് ഡി പി ഐ യെ പറയുമ്പോൾ നിങ്ങൾക്കെന്താ പൊള്ളുന്നത് ? എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് ചോദിച്ചു മുഖ്യമന്ത്രി പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു .എസ് ഡി പി ഐ യുമായി ആരാണ് ബന്ധമുണ്ടാക്കിയതെന്നു എല്ലാവർക്കും അറിയാം എന്നും ഞങ്ങൾക്ക് അവരുമായി ബന്ധമൊന്നുമില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് കാരണമായി .