തിരുവനന്തപുരം:ദേശീയ പണിമുക്കു ദിനത്തില്‍ സ്റ്റാച്യൂവിലെ എസ്ബിഐ ഓഫീസ് ആക്രമണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പ്രതികള്‍ക്ക് സസ്പെന്ഷന്. ജില്ലാ ട്രഷറി ഓഫീസിലെ ക്ലര്‍ക്കും എന്‍ജിഒ യൂണിയന് ഏരിയാ സെക്രട്ടറിയുമായ അശോകന്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍നിന്നും സ്പെന്‍ഡ് ചെയ്തത്.ഈ മാസം 24 വരെ ഇവരെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു.
ഇരുവരെയും ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.പ്രതികളായ മറ്റു ജീവനക്കാര്‍ ഓഫീസില്‍ എത്തിയാല്‍ പോലീസിനെ അറിയിക്കാന്‍ അതാത് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടും ഇതുവരെ പിടികൂടാത്തതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു.എന്നാല്‍ ഇവര്‍ പാര്‍ട്ടിയുടെ സംരക്ഷണത്തിലാണെന്നും ആക്ഷേപമുണ്ട്.