തിരുവനന്തപുരം:തൊടുപുഴയില്‍ ഏഴുവയസ്സുകാരന്് മര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി.ഇടുക്കി ജില്ലാ അധികാരികളോടാണ് മുഖ്യമന്ത്രി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
അതേസമയം കുട്ടിയെ ക്രുരമായി മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കുറ്റകൃത്യം ചെയ്തയാള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ബാലാവകാശ കമ്മീഷന് അറിയിച്ചു.