കൊല്ലം: കൊല്ലം ഏരൂരില്‍ കാണാതായ ഏഴ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയെ ട്യൂഷന്‍ ക്ലാസില്‍ കൊണ്ടുപോയ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷ് പോലീസ് പിടിയില്‍. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മുന്നില്‍ കുറ്റം സമ്മതിച്ചു.

ട്യൂഷനു പോയ കുട്ടിയെയും രാജേഷിനെയും ബുധനാഴ്ചയാണ് കാണാതായത്. ഇതേതുടര്‍ന്നു കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് വ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു. രാജേഷിനൊപ്പം കുട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.

ഇന്നലെ രാത്രി ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നിന്നുമാണ് കുളത്തൂപുഴ ആര്‍പി കോളനിയിലെ റബര്‍ എസ്‌റ്റേറ്റില്‍നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.