കൊച്ചി:നീതി തേടി കന്യാസ്ത്രീകള്‍ നടത്തുന്ന പ്രതിഷേധസമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്ത വരുന്നു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു.ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം വത്തിക്കാന്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന.സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാന്‍ ആവശ്യപ്പെടും.
കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു.ബിഷപ്പ് മാറി നില്‍ക്കുന്നതാണ് നല്ലതെന്നായിരുന്നു വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്.
അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിഷപ്പിന് പോലീസ് പോലീസ് നോട്ടീസ് നല്‍കിയത്.ചോദ്യം ചെയ്തുകഴിഞ്ഞാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് അന്വേഷണം സംഘം നല്‍കുന്ന സൂചന.രാജ്യത്ത് പീഢനപരാതിയില്‍ ഒരു ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ആദ്യമാണ്.
അതുകൊണ്ടുതന്നെ അറസ്റ്റിനുമുന്‍പ് ബിഷപ്പിനെ പദവിയില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടത് സഭയുടെ ആവശ്യമാണ്.ബിഷപ്പ് അറസ്റ്റിലാകുകയാണെങ്കില്‍ സ്ഥാനത്തുള്ള ഒരു ബിഷപ്പ് അറസ്റ്റിലായി എന്നത് ഒഴിവാക്കാനാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്.