ന്യൂഡല്‍ഹി:സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രധാന വിധി പ്രസ്താവവുമായി സുപ്രീം കോടതി.സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി.ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്.ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം.അതിന് ഭരണഘടനാപരമായ അവകാശമുണ്ട്.ഒരു ജീവിതത്തിന്റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്.ഭയത്തോടുകൂടി ജീവിക്കലല്ല എന്ന് വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
നര്‍ത്തകന്‍ നവതേജ് ജോഹര്‍,മാധ്യമപ്രവര്‍ത്തക സുനില്‍ മെഹ്‌റ,ഷെഫ് റിതു ഡാല്‍മിയ,ഹോട്ടലുടമയായ അമര്‍നാഥ്,കേശവ് സുരി,ബിസിനസ് എക്‌സിക്യൂട്ടീവ് അയേഷ കപൂര്‍,ഐഐടി വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
2009 -ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഉത്തരവിട്ടെങ്കിലും 2013-ല്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജിഎസ് സിംഗ്‌വി വിരമിക്കുന്നതിനു മുന്‍പ് പുറപ്പെടുവിച്ച വിധിയില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി വിധിക്കുകയായിരുന്നു.