കൊല്ലം:ഓച്ചിറയില്‍ നിന്നും നാടോടിപ്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി ബംഗളൂരുവിലേക്കു കടന്നതായി പോലീസ്.പ്രതി ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് ലഭിച്ചെന്നും കൂട്ടാളികള്‍ റെയില്വേസ്റ്റേഷനിലെത്തിയിരുന്നതായും പോലീസ് പറഞ്ഞു.അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടതായാണ് സൂചന.
ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് തട്ടിക്കൊണ്ടുപോയത്.സംഭവത്തില്‍ ബിബിന്‍,അനന്തു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തി.
തിങ്കളാഴ്ച രാത്രിയാണ് റോഷന്റെ നേതൃത്വത്തിലുള്ള സംഘം നാടോടികള്‍ താമസിക്കുന്ന ഷെഡിലെത്തി 13കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.പ്ലാസ്റ്റര്‍ ഓഫ് പാരീസുകൊണ്ട് നിര്‍മ്മിക്കുന്ന പ്രതിമകള്‍ വില്‍ക്കുന്ന സംഘം രാജസ്ഥാനില്‍ നിന്നുള്ളവരാണ്.അക്രമികളെ തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മര്‍ദ്ദിച്ചശേഷമാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്.നാട്ടില്‍ത്തന്നെയുള്ള ചിലര്‍ നേരത്തേയും ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.