തിരുവനന്തപുരം:കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച 12 പേരെ പോലീസ് അറസ്‌ററ് ചെയ്തു. പ്രതികളില്‍നിന്നും ലാപ്‌ടോപ്പും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പൊലീസ് റെയ്ഡ് തുടരുകയാണ്.ഇതുവരെ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 80 ല്‍ അധികം പേരെ സൈബര്‍ഡോം കണ്ടെത്തിക്കഴിഞ്ഞു.എ ഡി ജി പി മനോജ് എബ്രഹാമിന്റെ നേതൃത്തിലാണ് റെയ്ഡ് നടക്കുന്നത്.
ടെലിഗ്രാമിലൂടെയും വാട്സാപ്പിലൂടെയുമാണ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നഗ്‌ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.ഇത്തരം ചിത്രങ്ങളുള്ള
വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരും സ്ഥിരമായി കുട്ടികളുടെ നഗ്‌ന വീഡിയോയും ചിത്രങ്ങളും അപ്ലോഡ് ചെയ്യുന്നവരും പ്രചരിപ്പിക്കുന്നവരും താമസിയാതെ പോലീസ് വലയിലാവും.