മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് ആറുപോയന്റ് താഴ്ന്ന് 33,259ലും നിഫ്റ്റി എട്ടു പോയന്റ് നഷ്ടത്തില്‍ 10,355ലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കൊടുവിലാണ് ഇന്നത്തെ വിപണി നഷ്ടം. ബിഎസ്ഇയിലെ 1079 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 706 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ലുപിന്‍, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തില്‍ ആരംഭിച്ചപ്പോള്‍ ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, സിപ്ല, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലുമാണ് ഓഹരി വിപണിയില്‍ വില്‍പ്പന ആരംഭിച്ചത്.