ന്യൂഡല്‍ഹി:കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി.വിഎസ് നല്‍കിയ കത്തിനു മറുപടിയായാണ് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് റെയില്‍വേ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ഉറപ്പുനല്‍കിയത്.വിഎസ് കത്ത് നല്‍കുകയും റെയില്‍വേ മന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു.
കോച്ചുകളുടെ ആവശ്യകതയും ഏതുതരം കോച്ചുകളാണ് ആവശ്യമെന്നതും സംബന്ധിച്ച് നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ മുന്നോട്ട് പോക്കെന്നും കത്തിലുണ്ട്.കേരളത്തിലെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച അലംഭാവത്തെക്കുറിച്ചും റയില്‍വേ മന്ത്രിയുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനെത്തുടര്‍ന്നാണ് വിഎസ് പ്രശ്‌നത്തില്‍ ഇടപെട്ടത്.