മാന്ത്രികനായ വൈദികന് എന്ന നിലയില്‍ വളരെ പ്രശ്സ്തനായ കടമറ്റത്ത് കത്തനാരുടെ വേഷത്തില്‍ ജയസൂര്യ എത്തുന്നു. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന കടമറ്റത്ത് കത്തനാരെ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി സിനിമയില്‍ അവതരിപ്പിക്കാനാണ് സംവിധായകന് ആഗ്രഹിക്കുന്നത്. മാത്രമല്ല അത് പ്രേക്ഷകര്‍ക്ക് സ്വീകാര്യമായ രീതിയില്‍ അവതരിപ്പിക്കുകയും വേണം. ആര്. രാമനന്ദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാമാനന്ദന്റെ വര്‍ഷങ്ങളായുള്ള ചരിത്ര ഗവേഷണത്തിന്റെ ഫലമാണ് ഈ ചിത്രം. ഫിലിപ്സ് & മങ്കിപ്പെന്‍, ജോ ആന്‍ഡ് ദ് ബോയി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിന്‍ തോമസ് ആണ് സംവിധാനം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുക. ബിഗ്ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരിക്കും. ത്രീഡി രൂപത്തില്‍ പുറത്തിറങ്ങുന്ന ചിത്രം ഫാന്റസി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതായിരിക്കും. ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വളരെ വ്യത്യസ്തമായി സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് സംവിധായകന് ഉദ്ദേശിക്കുന്നത്.