കോട്ടയം:മഴ ശക്തമായിത്തുടരുന്ന സാഹചര്യത്തില്‍ കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്,പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്, കോട്ടയം-എറണാകുളം,എറണാകുളം- കോട്ടയം പാസഞ്ചര്‍,കൊല്ലം- എറണാകുളം മെമു,എറണാകുളം – കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ജാഗ്രതാനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു ട്രെയിനുകള്‍ വേഗത നിയന്ത്രിച്ചാണ് ഓടിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ട് തന്നെ എല്ലാ ട്രെയിനുകളും വൈകിയോടുകയാണ്.മീനച്ചിലാറിലെ ജലനിരപ്പ് ഇനിയും കൂടിയാല്‍ ഇതുവഴിയുള്ള സര്‍വ്വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടാവും.