ന്യൂഡല്‍ഹി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പിസിജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ദേശീയ വനിതാകമ്മീഷന്‍.ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തെഴുതുമെന്ന് കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.
‘അസഭ്യ വര്‍ഷം നടത്തുന്നതില്‍ എം.എല്‍.എ മിടുക്കനാണ്.ഇരയെ സഹായിക്കുന്നതിനു പകരം ഇത്തരം പരാമര്‍ശങ്ങള്‍ നിയമസഭാ സാമാജികര്‍ നടത്തുന്നതു കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു’.രേഖാശര്‍മ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീക്കു നേരെ ജോര്‍ജ് അധിക്ഷേകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.കൊച്ചിയില്‍ ഉപവാസം നടത്തുന്ന കന്യാസ്ത്രീകളെയും ജോര്‍ജ് അധിഷേപിച്ചിരുന്നു.