ചെന്നൈ:കരുണാനിധിയുടെ പോരാട്ടവും ഇച്ഛാശക്തിയും വളരെ ശക്തമാണെന്നും അദ്ദേഹം ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ഡി എം കെ അധ്യക്ഷന്‍ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.കരുണാനിധിക്ക് വേഗം സുഖം പ്രാപിക്കാനാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രിക്കൊപ്പം കരുണാനിധിയുടെ മക്കളായ എം കെ സ്റ്റാലിനും കനിമൊഴി എന്നിവരും സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണനും ഉണ്ടായിരുന്നു.
കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി മകന്‍ എം കെ സ്റ്റാലിന്‍ നേരത്തേ അറിയിച്ചിരുന്നു.