ചെന്നൈ:തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ
ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.നേരത്തേ രോഗം വഷളായതിനെത്തുടര്‍ന്ന്
കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കരുണാനിധിയെ ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റിയിരുന്നു.കടുത്ത പനിയും മൂത്രനാളിയില്‍ അണുബാധയുമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.കാവേരി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം വസതിയില്‍ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
നേരത്തേ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം,മന്ത്രി ഡി ജയകുമാര്‍, കമലഹാസന്‍ എന്നിവര്‍ വീട്ടിലെത്തി കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.ഗോപാലപുരത്തെ വീട്ടില്‍ ഇന്നലെ മുതല്‍ നേതാക്കളും പ്രവര്‍ത്തകരും എത്തിക്കൊണ്ടിരിക്കുകയാണ്.