ചെന്നൈ:തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും വാര്‍ധക്യ അസുഖങ്ങള്‍ വെല്ലുവിളിയാണെന്നും ചെന്നൈ കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

കരുണാനിധി ആരോഗ്യത്തോടെ തിരിച്ചുവരുമെന്നാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ സ്റ്റാലിനും അറിയിച്ചിരുന്നു.രാഹുല്‍ ഗാന്ധിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.