ദില്ലി:കര്‍ണ്ണാടക പ്രതിസന്ധിയില്‍ സുപ്രീം കോടതി വിധി.വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. അനുയോജ്യമായ സമയത്തിനകം തീരുമാനമെടുക്കണം.എന്നാല്‍ വിശ്വാസവോട്ടെടുപ്പിനായി എംഎല്‍എ മാരെ നിര്‍ബന്ധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
തങ്ങളുടെ രാജി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. നിലവിലെ കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള ഇടക്കാല ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഭരണഘടനാപരമായ വിഷയങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നാണ് കോടതി പറഞ്ഞത്.