ബംഗളൂരു:കര്‍ണ്ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം.സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും വിമത എം എല്‍ എമാരുമായി ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയത് ദുരൂഹമാണെന്നും ഉപമുഖ്യമന്ത്രി ജി.പരമേശ്വര ആരോപിച്ചു.
രാജിവച്ച ജെഡിഎസ് എംഎല്‍എമാരെ തിരികെ കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കോണ്‍ഗ്രസിന് ഉറപ്പ് നല്‍കി.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗറെഡ്ഡിയെ അനുനയിപ്പിക്കാനും കുമാരസ്വാമി നേരിട്ട് ഇടപെടും.
ഭരണം നിലനിര്‍ത്താന്‍ മന്ത്രിമാരെ മുഴുവന്‍ രാജിവെപ്പിക്കാന്‍ പോലും തയ്യാറാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. വിമതരെ ഉള്‍പ്പെടുത്തി സമ്പൂര്‍ണ മന്ത്രിസഭ വികസനം നടത്താനാണ് നീക്കം.