ബെംഗളൂരു:കര്‍ണ്ണാടകയില്‍ അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. വ്യാഴാഴ്ച അയോഗ്യരാക്കിയ മൂന്ന് എംഎല്‍എമാരും ഇന്ന് അയോഗ്യരാക്കപ്പെട്ട 14 എംഎല്‍എമാരുമാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.രാജി വെച്ച് തങ്ങളെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും സ്വാഭാവിക നീതി നിഷേധിക്കുകയാണെന്നും എംഎല്‍എ മാര്‍ പറയുന്നു.
അയോഗ്യത പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ട എംഎല്‍എമാര്‍ക്ക് ഒരാഴ്ച മുന്‍പ് നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ, എന്നാല്‍ മൂന്ന് ദിവസം മുന്‍പ് മാത്രമാണ് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചതെന്നും എംഎല്‍എമാര്‍ പറയുന്നു.കൂറുമാറ്റ നിരോധനനിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ക്ക് ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല.