ബംഗളൂരു:കര്‍ണ്ണാടകയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി കോണ്‍ഗ്രസ് നേതൃത്വം നീക്കങ്ങള്‍ നടത്തുന്നതിനിടെ തിരിച്ചടിയായി ഒരു മന്ത്രി കൂടി രാജിവെച്ചു.മുള്‍ബാഗില്‍നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ എച്ച് നാഗേഷാണ് രാജി വെച്ചത്.നാഗേഷ് ബിജെപിക്ക് പിന്‍തുണ പ്രഖ്യാപിക്കുകയും ചെയ്തു.
സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസിനു പിന്‍തുണ പ്രഖ്യാപിച്ച നാഗേഷ് കഴിഞ്ഞ് ഡിസംബറില്‍ കൂറുമാറി ബിജെപിക്കൊപ്പം പോവാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ ജെഡിഎസ് നേതൃത്വം നാഗേഷിനെ അനുനയിപ്പിച്ച് മന്ത്രിസ്ഥാനം നല്‍കി ഒപ്പം നിര്‍ത്തുകയായിരുന്നു.
രാജിവെച്ച ജെഡിഎസ് എംഎല്‍എമാരെ തിരികെക്കൊണ്ടുവരാമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉറപ്പു നല്‍കിയിരുന്നു. അതേപോലെ ഭരണം നിലനിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും വേണമെങ്കില്‍ എല്ലാ മന്ത്രിമാരെയും രാജിവെപ്പിച്ച് മന്ത്രിസഭാ പുന:സംഘടന നടത്താമെന്നുമാണ് കോണ്‍ഗ്രസിന്റെ തീരുമാനം.