ബംഗളൂരു:കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസം തേടിയില്ല.വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാവാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.എന്നാല്‍ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പ് നടക്കുന്നതുവരെ സഭയില്‍ തുടരുമെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു.കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്കു മടങ്ങി.സഭ നാളെ രാവിലെ 11ന് വീണ്ടും ചേരും.
വോട്ടെടുപ്പ് ഇന്നു തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചതിനെ ത്തുടര്‍ന്നാണ് ഭരണകക്ഷിയും ബിജെപിയും തമ്മില്‍ വാദപ്രതിവാദങ്ങളും ബഹളവും തുടങ്ങിയത്. വിശ്വാസവോട്ടെടുപ്പ് നീളുന്നതില്‍ ബിജെപി എംഎല്‍എമാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ ബിജെപിക്കെതിരെ തിരിഞ്ഞ് ബഹളംവെച്ച് നടുത്തളത്തിലിറങ്ങി.
വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്നും സമ്മര്‍ദ്ദത്തിന് വഴങ്ങി തീരുമാനമെടുക്കില്ലെന്നും സ്്പീക്കര്‍ അറിയിച്ചു.