തേഞ്ഞിപ്പലം:കല്ലട ബസില്‍ പീഡനശ്രമമെന്ന് പരാതി.ബസിന്റെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്സണ് ജോസഫിനെതിരെയാണ് പരാതി. തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കല്ലട സര്‍വീസിന്റെ സ്ളീപ്പര്‍ ബസില്‍ മണിപ്പാലില്‍ നിന്നും കൊല്ലത്തേക്കു യാത്ര ചെയ്യുകയായിരുന്നു യുവതി.പുലര്‍ച്ചെ രണ്ടു ഒന്നരയോടെ ജോണ്സണ് യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചെന്നാണ് പരാതി.യുവതി ബഹളം കൂട്ടിയതിനെത്തുടര്‍ന്ന് ബസിലെ മറ്റു യാത്രക്കാര്‍ ഇടപെടുകയും ബസ് നിര്‍ത്തിച്ച് ജോണ്‍സനെ പോലീസിലേല്പ്പിക്കുകയുമായിരുന്നു.മലപ്പുറം തേഞ്ഞിപ്പലത്തുവച്ചാണ് ബസ് പോലീസ് പിടിച്ചെടുത്തത്.ജോണ്‍സനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ വിവാദത്തിലായ സുരേഷ് കല്ലട ബസിലെ ദുരിത യാത്ര വിവരിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.എന്നാല്‍ അതിക്രമത്തിന്റെ പേരില്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തെങ്കിലും തുടര്‍നടപടികള്‍ എന്തുണ്ടായി എന്നതില്‍ സംശയം ബാക്കിയാണ്.കേസിലെ പ്രതികളെല്ലാം ജാമ്യം കിട്ടി പുറത്തുപോയി.ഇവരെ പുറത്താക്കിയെന്ന് ബസുടമ അവകാശപ്പെടുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ല.കല്ലട ബസ് പഴയതുപോലെ തന്നെ നിയമലംഘനം തുടരുന്നു.ദുരിതയാത്രയ്ക്ക് സ്റ്റോപ്പില്ലാതെ യാത്രക്കാരും.