തിരുവനന്തപുരം:കവിയൂര്‍ കേസില്‍ മുന്‍ നിലപാട് മാറ്റി സിബിഐ.മൂത്തമകളെ അച്ഛനാണ് പീഡിപ്പിച്ചതെന്നതിന് തെളിവില്ലെന്നും സംഭവത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഇല്ലെന്നും സിബിഐ തിരുവനന്തപുരം പ്രത്യേക കോടതിയെ അറിയിച്ചു.
കവിയൂരില്‍ അച്ഛനും അമ്മയും മൂന്നു പെണ്മക്കളുടെയും അത്മഹത്യക്കു കാരണം സെക്സ് റാക്കറ്റാണെന്ന ആരോപണത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.2004 സപ്തംബര്‍ 27നാണ് ക്ഷേത്രപൂജാരിയായ നാരായണന് നമ്പൂതിരിയും കുടുംബവും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തത്.
കൊല്ലപ്പെടുന്നതിനു രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തിലെ മൂത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നു സിബിഐയുടെ ആദ്യ റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് കുടുംബം പുറത്തുപോയിട്ടില്ലെന്നും ആരും വീട്ടിലേക്ക് വന്നില്ലെന്നും അതിനാല്‍ മകളെ അച്ഛന് പീഡിപ്പിച്ചെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.എന്നാല്‍ കോടതി ആ റിപ്പോര്‍ട്ട് തള്ളിയശേഷം തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ തുടര്‍ന്ന് സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടുകളിലും മകളെ പീഡിപ്പിച്ചത് അച്ഛനാണെന്ന് സിബിഐ ആവര്‍ത്തിച്ചു.ആ നിലപാടാണ് നാലാമത്തെ റിപ്പോര്‍ട്ടില്‍ സിബിഐ തിരുത്തിയത്.
ലതാ നായര്‍ മാത്രമാണ് കേസിലെ പ്രതിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നാരായണന് നമ്പൂതിരിയുടെ മകളെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി നിരവധി പേര്‍ക്ക് കാഴ്ച വച്ചെന്നാണ് സിബിഐ കണ്ടെത്തിയത്.