ന്യൂഡല്‍ഹി:കശ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി.രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് വകുപ്പ് റദ്ദാക്കിയത്.രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു.കാശ്മീര്‍ രണ്ടായി വിഭജിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്.കോണ്‍ഗ്രസിന്റെയും സിപിഐ എമ്മിന്റേയും നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു ബില്‍ അവതരിപ്പിച്ചത്.കാശ്മീരില്‍ സൈനീക വിന്യാസമുള്‍പ്പെടെ അസാധാരണ നീക്കങ്ങള്‍ക്കു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
ജമ്മു കശ്മീര്‍ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായാണ് വിഭജിക്കുന്നത്. ജമ്മു & കശ്മീര്‍ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും.ലഡാക്കിനെ നിയമസഭയില്ലാത്ത,പ്രത്യേക ഭരണകൂടത്തിന്റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റും.