കാമുകിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തു അതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ കോർബ യിലാണ് സംഭവം സെപ്റ്റംബർ ഒന്നിന് നടന്ന സംഭവം പെൺകുട്ടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതോടെയാണ് ലോകമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഈശ്വർ ദാസ്(22)ഖേംകൺവർ(21) എന്നിവരെ അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ, കൂട്ട ബലാത്സംഗം എന്നീ കുറ്റങ്ങൾക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത് കോർബയിലെ സ്കൂളിന് സമീപം വച്ച് ഇരുവരേയും ക്രൂരമായി മർദ്ദിച്ച ശേഷമാണ് പെൺകുട്ടിയെ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തത്. ഈ സംഭവം കുറ്റവാളികൾ ഗ്രാമത്തിലെ ചിലരോട് പറയുകയും ഇതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.