കൊച്ചി: തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കായല്‍ കയ്യേറ്റക്കേസില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍(എഎജി) രഞ്ജിത് തമ്പാന് തന്നെ ഹാജരാകണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്. എന്നാല്‍ അതിനു കഴിയില്ലെന്ന് എജി.
എഎജി രഞ്ജിത് തമ്പാന് തന്നെ ഹാജരാകണമെന്ന് ആവശ്വപ്പെട്ട് ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്(എജി) മന്ത്രി കത്ത് നല്കി. എന്നാല്‍ അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി. തനിക്ക് മന്ത്രിയുടെ കത്ത് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും എ.ജി അറിയിച്ചു.
നേരത്തേ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് എഎജിയെ മാറ്റിയിരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഇപ്പോള്‍ റവന്യൂവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
കേസ് പ്രാധാന്യത്തോടെയാണ് റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്നതിനാലാണ് കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് എഎജി തന്നെ ഹാജരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. പി.വി.അന്‍വര്‍ എംഎല്‍എ ഉള്‍പ്പെട്ട ഭൂമികയ്യേറ്റ കേസിലും അന്വേഷണം തുടരാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.