ന്യൂഡല്‍ഹി:കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.റസാഖിന് എംഎല്‍ എ ആയി തുടരാം.നിയസഭാ സമ്മേളനത്തിലും പങ്കെടുക്കാം.എന്നാല്‍ വേട്ടു ചെയ്യാനും എംഎല്‍എയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുമാവില്ലെന്ന് സുപ്രീംമകാടതി പറഞ്ഞു.ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കാരാട്ട് റസാഖ് നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.നേരത്തെ ഹൈക്കോടതി വിധിക്ക് 30 ദിവസത്തെ താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരുന്നു.
കൊടുവള്ളി തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന എംഎ റസാഖിനെതിരെ കാരാട്ട് റസാഖ് വ്യക്തിഹത്യ നടത്തിയതായി വോട്ടര്‍മാരായ കെ പി മുഹമ്മദും മൊയ്തീന്‍ കുഞ്ഞും നല്‍കിയ ഹര്‍ജിയിലായിരുന്നു തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത്. എംഎ റസാഖിനെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതിന്റെ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കാരാട്ട് റസാഖിനെ അയോഗ്യനാക്കിയത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.