ന്യൂഡല്‍ഹി:കശ്മീരില്‍ തടവിലാക്കപ്പെട്ട സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി. യൂസഫ് തരിഗാമിയെ മോചിപ്പിക്ക ണമെന്നാവശ്യപ്പെട്ട് യെച്ചൂരി നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെയാണ് വിധി.പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാവില്ലെന്ന് കോടതി പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനു പിന്നാലെ തടവിലാക്കിയ തരിഗാമിയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. തരിഗാമിയെ സന്ദര്‍ശിക്കാന്‍ രണ്ട് തവണ കശ്മീരിലേക്ക് പോയ യെച്ചൂരിയെ വിമാനത്താവളത്തില്‍ തടഞ്ഞു. തിരിച്ചയച്ചതിനെത്തുടര്ന്നാണ് ഹേര്‍ബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.