ന്യൂഡല്‍ഹി:കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജികളില്‍ പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. നാലു ഹര്‍ജികളിലും പിഴവുണ്ടെന്നു രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹരജിയാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
അഭിഭാഷകനായ എം.എല്‍. ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികള്‍ അരമണിക്കൂറോളം പരിശോധിച്ചിട്ടും എന്തുതരം ഹര്‍ജിയാണെന്ന് മനസിലാകുന്നില്ലെന്നും തത്കാലം പിഴ ഈടാക്കുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞത്.
എന്നാല്‍ കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കണമെന്നും മാധ്യമങ്ങള്‍ക്കുമേലുള്ള നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസിന് സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചു. കശ്മീരിലെ വിഷയങ്ങളില്‍ തത്കാലം കോടതി ഇടപെടരുതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്ന സുപ്രീംകോടതി ആവശ്യപ്പെട്ടു.