എൻ ഡി എ ഘടകകക്ഷി നേതാവും ബി ഡി ജെ എസ് അധ്യക്ഷനുമായ തുഷാർ വെള്ളോപ്പള്ളിക്ക് ഇനി നാട്ടിലെത്താം . ചെക്ക് കേസിൽ യു എ ഇയിൽ കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു തുഷാർ.മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഇപ്പൊ ദുബായിയിലെ അജ്മാൻ കോടതി തുഷാറിനെതിരെയുള്ള കേസ് അവസാനിപ്പിച്ചു. നാസിൽ അബ്ദുള്ള തുഷാറിനെതിരെ നൽകിയ കേസിനെ തുടർന്ന് തുഷാറിന്റെ പാസ്സ്പോർട്ടും തടഞ്ഞു വച്ചിരുന്നു .
വിധിയെ തുടർന്ന് തുഷാർ സത്യം തെളിഞ്ഞു എന്ന് അഭിപ്രായപ്പെട്ടു കൂടാതെ യു എ ഇ ഭരണകൂടത്തിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി യുസഫ്അലിക്കും ഇടപെടലുകൾക്ക് നന്ദി രേഖപ്പെടുത്തി .