നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും നടത്തുന്ന ‘കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ‘ കർമ്മ പരിപാടി കടപ്ര സെൻ്റ് ജോർജ് യു.പി.സ്ക്കൂളിൽ ആരംഭിച്ചു.

പോത്താനിക്കാട് ബിലീവേഴ്സ് ചർച്ച് ഹോളി എഞ്ചൽ പബ്ലിക്ക് സ്കൂൾ മാനേജർ റവ.ഫാദർ ജയിംസ് ജോയി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ സുരോജ് കിഴക്കേപറമ്പിൽ അദ്യക്ഷത വഹിച്ചു.സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഇടവകയുടെ സഹകരണത്തോടെയുള്ള തുണി സഞ്ചികളുടെ വിതരണം ഡീക്കൻ ജോബി ജോൺ പി.ടി.എ പ്രസിഡൻറ് സിയാദ് മജീദിന് നല്കി നിർവഹിച്ചു. വിത്ത് അടങ്ങിയ പേപ്പർ പേനകളുടെ വിതരണ ഉദ്ഘാടനം കോർഡിനേറ്റർ പോൾ വർഗ്ഗീസ് മരങ്ങാട്ട് വിദ്യാർത്ഥി മഹേഷ് മനോജിന് നല്കിയും റെന്നി തോമസ് തേവേരിയിൽ ബോധവത്ക്കരണ ലഘുലേഖകളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു.ഹന്നത് , ആർച്ച , ഫാത്തിമ എന്നിവർ ചേർന്ന് ഹരിത ഗീതം ആലപിച്ചു.

ഹെഡ്മിസ്ട്രസ് ബിൽബി ഏബ്രഹാം സ്വാഗതവും പി.ടി.എ പ്രസിഡൻറ് സിയാദ് മജീദ് കൃതജ്ഞതയും അറിയിച്ചു.യു.ആർ.എഫ് ബുക്ക് ഓഫ് ദി വേൾഡ് റിക്കോഡ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള ബോധവത്ക്കരണ ക്ലാസ് നയിച്ചു.കൺവീനർ അനീഷ് ജോൺ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.ചടങ്ങിനിടയിൽ സ്കൂൾ പരിശോധനയ്ക്കായി എത്തിയ എ.ഇ.ഒ: പ്രസീന ആർ ഗ്രീൻക്ലബിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

പ്രകൃതിയോട് ഇണങ്ങിയ സംസ്ക്കാരം വരും തലമുറയിൽ വളർത്തിയെടുക്കുന്നതിനും പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് വികാരി റവ.ഫാദർ ഷിജു മാത്യം,ഗ്രീൻ ക്ലബ് പ്രോജക്ട് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.

മാതാപിതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. എല്ലാവർക്കും തുണി സഞ്ചിയും വിത്ത് അടങ്ങിയ പേനകളും ബോധവത്ക്കരണ ലഘുലേഖയും വിതരണം ചെയ്തു.