കൊല്ലം:കരുനാഗപ്പള്ളിയില്‍ ബാലികയോട് രണ്ടാനമ്മ കാണിച്ച ക്രൂരത പുറത്തറിയിച്ച അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി.സ്‌കൂളിന്റെ പേര് കളങ്കപ്പെടുത്തിയെന്നാരോപിച്ചാണ് കരുനാഗപ്പള്ളി എല്‍പിഎസ് സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ ശ്രീജയെ പുറത്താക്കിയത്.കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയും ചട്ടുകം വച്ച് ശരീരം പൊള്ളിക്കുകയും ചെയ്ത രണ്ടാനമ്മയേയും കുട്ടിയുടെ അച്ഛനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്.ഒരാഴ്ചയായി സ്‌കൂളില്‍ വരാത്ത കുട്ടിയെ അധ്യാപകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.അധ്യാപികയായ
ശ്രീജയുടെ ഇടപെടലുകൊണ്ടാണ് സംഭവം പുറത്തറിഞ്ഞത്.സ്‌കൂള്‍ അധികൃതരുടെ നിലപാടില്‍ പിടിഎ അടക്കം പ്രതിഷേധം അറിയിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ അധ്യാപികയെ പുറത്താക്കുകയായിരുന്നു.