കൊച്ചി:പറവൂരില്‍ കുത്തിയത്തോട് പള്ളിമേട ഇടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.കൊച്ചൗസേപ്പ്,ജോമോന്, പൗലോസ് എന്നിവരുടെ മൃദേഹങ്ങളാണ് കണ്ടെടുത്തത്.ഒരാളെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ ദിവസം പനയ്ക്കല്‍ ജെയിംസ്,ശൗരിയാര് എന്നിവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു.ഇതോടുകൂടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പറവൂര്‍ കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിയില്‍ അഭയം തേടിയവരുടെ മേലേക്ക് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്.രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലുമാകാത്തവിധത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശത്ത് നിരവധി ആളുകളാണ്കുടുങ്ങിക്കിടന്നത്.അപകടത്തില്‍ ആളുകള്‍ മരിച്ച വിവരം വിഡി സതീശന് എംഎല്‍എയാണ് പുറംലോകത്തെ അറിയിച്ചത്.
സൈനികരും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.