ന്യൂഡല്‍ഹി:കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാകമ്മീഷന്.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാശര്‍മ്മ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രാലയത്തിനും കൈമാറി. വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു.അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നാണ് വനിത കമ്മീഷന്റെ ആവശ്യം.
നാല് ഓര്‍ത്തഡോക്സ് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കുമ്പസാര രഹസ്യം ദുരുപയോഗപ്പെടുത്തിയെന്ന കാര്യം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ഇത്തരം സംഭവങ്ങള്‍ ക്രൈസ്തവ സഭകളില്‍ വര്‍ധിച്ചു വരുന്നതിനാല്‍ സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കുമ്പസാരം തന്നെ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ നല്‍കിയതെന്ന് രേഖാ ശര്‍മ്മ പറഞ്ഞു.കേസില്‍ 15 ദിവസത്തിനകം കേരള പോലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കമ്മീഷന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.
ബിഷപ്പിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ പഞ്ചാബ് ഡി ജിപിയെ കാണുമെന്നും രേഖാ ശര്‍മ്മ പറഞ്ഞു.