കോഴിക്കോട്:ആറുപേരെ സൈനെഡ് കൊടുത്ത് കൊന്നു എന്ന കേസിൽ അന്വേഷണം നേരിടുന്ന ജോളിക്കെതിരെ കൂടുതൽ കേസുകൾ എടുക്കും എന്ന് അന്വേഷണ സംഘം.അധ്യാപിക എന്ന വ്യാജ  ഐഡന്റിറ്റി കാർഡുപയോഗിച്ച് എൻ ഐ ടി ക്യാംപസിൽ സ്ഥിരമായി ജോളി സന്ദർശിച്ചിരുന്നു. ലൈബ്രറിയിലും ക്യാന്റീനിലും പലതവണ ജോളിയെ കണ്ടതായി സെക്യൂരിറ്റി ജീവനക്കാർ പറയുന്നു.അതിവ സുരക്ഷയുള്ള എൻ ഐ റ്റി ക്യാംപസിൽ ജോളി കയറിപ്പറ്റിയത് ഗുരുതര സുരക്ഷാവീഴ്ചയായി എൻ ഐ റ്റി അധികൃതരും പറയുന്നു.സമൂഹത്തിൽ മാന്യതയും അന്തസ്സും ലഭിക്കാനാണ് എൻ ഐ റ്റി അധ്യാപിക എന്ന് ചമഞ്ഞത് എന്നാണ് ജോളിയുടെ മൊഴി.പല ഉന്നത ബന്ധങ്ങളും ജോളി സ്ഥാപിച്ചത് എൻ ഐ റ്റി അധ്യാപിക എന്ന നിലയിലാണ്.